+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ല്‍​പ്പെ​ട്ട മ​ഞ്ഞ​പ്പ​ള്ളി തോ​മ്പ​ലാ​ടി റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന പ
റോ​ഡ് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ല്‍​പ്പെ​ട്ട മ​ഞ്ഞ​പ്പ​ള്ളി - തോ​മ്പ​ലാ​ടി റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. സം​സ്ഥാ​ന പാ​ത​യാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി - ഈ​രാ​റ്റു​പേ​ട്ട റോ​ഡി​നെ​യും പ്ര​ധാ​ന പി​ഡ​ബ്ല്യു​ഡി റോ​ഡാ​യ എ​റി​കാ​ട് - മൂ​ഴി​ക്കാ​ട് റോ​ഡി​നെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന മ​ഞ്ഞ​പ്പ​ള്ളി - തോ​മ്പ​ലാ​ടി റോ​ഡ് നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ നി​ത്യേ​ന ഉ​പ​യോ​ഗി​ക്കു​ന്ന​തും 150ൽ​പ്പ​രം കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക യാ​ത്രാ മാ​ര്‍​ഗ​വു​മാ​ണ്.
പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ റോ​ഡി​ന്‍റെ അ​ടി​യ​ന്ത​ര പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ടെ​ൻ​ഡ​ര്‍ ഉ​റ​പ്പി​ച്ച് റോ​ഡ് റീ​ടാ​റിം​ഗ്, സൈ​ഡ് വീ​തി​കൂ​ട്ടി കോ​ണ്‍​ക്രീ​റ്റിം​ഗ് എ​ന്നീ പ്ര​വൃ​ത്തി​ക​ള്‍ നി​ര്‍​മാ​ണ ഘ​ട്ട​ത്തി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. വി​മ​ല ജോ​സ​ഫ്, സി​ബി വെ​ങ്ങാ​ലൂ​ര്‍, ജയിം​സ് തെ​ക്കേ​മു​റി, റെ​ജി​കു​മാ​ര്‍ അ​മ്പ​ഴ​ത്തി​നാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.