പാലാ: കിസ്കോ സഫലം 55 പ്ലസിന്റെ ആഭിമുഖ്യത്തിൽ മലയാളഭാഷാ ദിനാചരണം നടത്തി. സഫലം ഹാളിൽ ഡോ. സി.എസ്. മേനോന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഡ്വ. ജോർജ് സി. കാപ്പൻ ഉദ്ഘാടനം ചെയ്തു. പ്രഫ. സിബി ജയിംസ് മലയാളഭാഷയുടെ ആധുനിക കാഴ്ചപ്പാട് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സിനി ആർട്ടിസ്റ്റ് ഗായത്രി മുഖ്യപ്രഭാഷണം നടത്തി. എംജി യൂണിവേഴ്സിറ്റിയിൽനിന്നും എംഎ മലയാളത്തിനു റാങ്ക് നേടിയ നയൻതാരാ സിബി, സംസ്ഥാന മാസ്റ്റേഴ്സ് അക്വാട്ടിക് ചാന്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ അലക്സ് മേനാംപറന്പിൽ, പ്രഫ. സെബാസ്റ്റ്യൻ കദളിക്കാട്ടിൽ, അൽഫോൻസ് ചുങ്കപ്പുര എന്നിവരെ അനുമോദിച്ചു. പി.സി. മധുസുദനൻ, ജോർജ് ജോസഫ്, സെബാസ്റ്റ്യൻ കദളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.