പാലാ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന നടപ്പിലാക്കിവരുന്ന സ്വയംതൊഴിൽ പദ്ധതികളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം എല്ലാ പ്രവൃത്തിദിവസങ്ങളിലും പാലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നു സൗജന്യമായി ലഭിക്കും.
കെസ്റു-99 (കേരള സ്റ്റേറ്റ് സെൽഫ് എംപ്ലോയ്മെന്റ് സ്കീം ഫോർ ദി രജിസ്റ്റേർഡ് അൺ എംപ്ലോയ്ഡ്): പദ്ധതിപ്രകാരം തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് കൃഷി, വ്യവസായം, സേവനമേഖലകൾ, ബിസിനസ് തുടങ്ങി വിജയസാധ്യതയുള്ള ഏതു സംരംഭം തുടങ്ങുന്നതിനും 20 ശതമാനം സർക്കാർ സബ്സിഡിയോടുകൂടി ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വായ്പ എല്ലാ ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്കുകൾ മുഖേനയും സംസ്ഥാന/ജില്ലാ സഹകരണ ബാങ്കുകൾ വഴിയും വിതരണം ചെയ്യും. അപേക്ഷകർ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായപരിധി 21-50. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല. വായ്പയ്ക്കു തെരഞ്ഞെടുക്കപ്പടുന്നവർക്കു പത്തു ദിവസത്തെ പരിശീലനം നൽകുന്നതാണ്.
മൾട്ടിപർപ്പസ് സർവീസ് സെന്റേഴ്സ്/ജോബ് ക്ലബ്: പദ്ധതി പ്രകാരം രണ്ടു മുതൽ അഞ്ചു വരെയുള്ള യുവതീയുവാക്കൾ ചേർന്നു പരമാവധി പത്തു ലക്ഷം രൂപ വരെ പ്രോജക്ട് ചെലവുവരുന്ന സംരംഭങ്ങൾ തുടങ്ങാവുന്നതാണ്. പ്രൊജക്ട് കോസ്റ്റിന്റെ 25 ശതമാനം അല്ലെങ്കിൽ പരമാവധി രണ്ടു ലക്ഷം രൂപ വരെ സർക്കാർ സബ്സിഡി അനുവദിക്കാവുന്നതാണ്. പ്രായപരിധി 21-45 (പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ചു വയസും മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെടുന്നവർക്കു മൂന്നു വയസും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്). വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ. വായ്പകൾ ജില്ലയിലെ ബാങ്കുകൾ വഴിയാണു വിതരണം ചെയ്യുന്നത്.