ഭരണങ്ങാനം: അൽഫോൻസ റെസിഡൻഷ്യൽ സ്കൂളിൽ പ്രളയാനന്തര കേരളത്തിന്റെ പുത്തൻ പ്രതീക്ഷകൾ പങ്കുവച്ച് കുട്ടികൾ മൈതാനത്ത് ഒത്തുകൂടി കേരളീയരുടെ ഐക്യം പ്രകടമാക്കി അവതരിപ്പിച്ച സംഘനൃത്തവും കലാപരിപാടികളും ശ്രദ്ധേയമായി. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ നിസ്വാർഥ സേവനത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിച്ചത് ഹൃദയ സ്പർശിയായി. ചിത്രരചനാ മത്സരം, പ്രസംഗ മത്സരം, കവിതാ രചന, കേരളത്തിന്റെ വളർച്ച, സംസ്കാരം, സാഹിത്യ സംഭാവനകൾ, കേരളത്തിലെ 14 ജില്ലകളുടെയും ഭൂമിശാസ്ത്ര പ്രത്യേകതകൾ വിളിച്ചോതുന്ന ദൃശ്യാവിഷ്കാരങ്ങൾ ഇവയൊക്കെ പുതുമ നിറഞ്ഞതായി. പിടിഎ പ്രസിഡന്റ് ജോസ് പാറേക്കാട്ട് അധ്യക്ഷത വഹിച്ച യോഗം പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആൻസൽ മരിയ ഉദ്ഘാടനം ചെയ്തു. അനൂജ് ചിറയ്ക്കൽപുരയിടം, ജൂബി മൂഴിയാങ്കൽ, ജൂലി ജോമി, റ്റെസി രാജു, ബിൻസി മനോജ് എന്നിവർ പ്രസംഗിച്ചു.