പ്ലാശനാൽ: പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ നാടൻ ഭക്ഷ്യമേള-പഴമയുടെ രുചിക്കൂട്ടൊരുക്കി. നാടൻ ഉത്പ്പന്നങ്ങളുപയോഗിച്ചും പരന്പരാഗത രീതിയിലുള്ളതുമായ ഭക്ഷണ പദാർഥങ്ങളാണ് മേളയിൽ നിരന്നത്. കേരളപ്പിറവി ദിനത്തോടനുബന്ധിച്ചായിരുന്നു വേറിട്ട മേള നടത്തിയത്. എട്ടങ്ങാടി, തിരുവാതിരപ്പുഴുക്ക്, പിടി, ഔഷധപായസം, അച്ചാർ, ചമ്മന്തി, അട, അപ്പം, ദോശ. പുട്ട്, ശീതളപാനീയം തുടങ്ങിയവ കുട്ടികൾ ആസ്വദിച്ചു. സ്കൂൾ മാനേജർ ഫാ.ജോസഫ് പാനാന്പുഴ മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ സി.ജി.കരുണാകരൻ, പ്രൻസിപ്പൽ ഷിബി ജോസഫ്, ഹെഡ്മിസ്ട്രസ് സെലിനാമ്മ തോമസ്, പിടിഎ പ്രസിഡന്റ് ജോണി തകടിയേൽ, എൻഎസ്എസ് പ്രോംഗ്രാം ഓഫീസർ റെജിമോൾ ഫിലിപ്പ്, ജസ്റ്റി ജസഫ് എന്നിവർ പ്രസംഗിച്ചു.