+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ

നെ​ടു​മ​ങ്ങാ​ട്: ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കി​ൽ അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് തൊ
നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ
നെ​ടു​മ​ങ്ങാ​ട്: ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കി​ൽ അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ, വാ​ട​ക​യ്ക്കു​ള്ള യ​ന്ത്ര സാ​മ​ഗ്രി​ക​ൾ, കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സെ​ന്‍റ​റി​ന്‍റെ സ​ഹാ​യം ല​ഭി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ജൈ​വ​ഗ്രാ​മം ജൈ​വ കൃ​ഷി പ​രി​ശീ​ല​ന സേ​വ​ന കേ​ന്ദ്ര​ത്തി​ലാ​ണ് സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ജൈ​വ​വ​ഗ്രാ​മം ജൈ​വ വി​പ്ല​വം എ​ന്ന ആ​ശ​യ​ത്തി​ന് അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ വ​ലി​യ സ​ഹാ​യം ചെ​യ്യു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു പ​റ​ഞ്ഞു. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്തു​ക​ൾ, ജൈ​വ വ​ളം,ജൈ​വ കീ​ട​നാ​ശി​നി, ന​ടീ​ൽ വ​സ്തു​ക്ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന ബ​യോ ഫാ​ർ​മ​സി​യാ​യും സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
തൊ​ഴി​ലി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത 15 പേ​ർ​ക്ക് ഗ്രോ ​ബാ​ഗി​ൽ തൈ​ക​ൾ ന​ടു​ന്ന​ത് മു​ത​ൽ ട്രാ​ക്ട​ർ ഓ​ടി​ക്കു​ന്ന​തു​വ​രെ​യു​ള്ള പ​രി​ശീ​ല​നം സെ​ന്‍റ​റി​ൽ​നി​ന്നു ന​ൽ​കി.