ആറ്റിങ്ങൽ: ചിറയിൻകീഴ് എൻഎസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു.ആറ്റിങ്ങൽ ദ്വാരക ഓഡിറ്റോറിയത്തിൽ നടത്തിയ സംഘം യൂണിയൻ പ്രസിഡന്റ് മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് ഹരിദാസൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് മോഹൻ ദാസ് വിശിഷ്ടാതിഥിയായി. വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള മെറിറ്റ് സ്കോളർഷിപ്പുകളും അവാർഡുകളും വിതരണം ചെയ്തു.യൂണിയൻ സെക്രട്ടറി അശോക് കുമാർ, എൻഎസ്എസ് ഇൻസ്പെക്ടർ വി. സുരേഷ് കുമാർ, താലൂക്കിലെ 143 കരയോഗങ്ങളിൽ നിന്നുള്ള യൂണിയൻ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.