തിരുവനന്തപുരം: വലിയശാല കർമ സോഷ്യോ കൾച്ചറൽ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ വലിയശാല ആംഗൻവാടിയിൽ ദീപാവലി ആഘോഷിച്ചു. കർമ സോഷ്യോ കൾച്ചറൽ ഓർഗനൈസേഷൻ പ്രസിഡന്റ് കെ.മഹാദേവന്റെ അധ്യക്ഷതയിൽ നടത്തിയ ആഘോഷം തമിഴ് സംഘം പ്രസിഡന്റ് ഡോ.എം.നയിനാർ ഉദ്ഘാടനം ചെയ്തു. കർമയുടെ വകയായി കുട്ടികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.യോഗത്തിൽ ഡോ.എം.നയിനാരിനെ പൊന്നാട അണിയിച്ച് ആദരിച്ചു.ആംഗൻവാടി അധ്യാപിക പി.സിന്ധു, പി.സരസ്വതി, ഷൈനി സെൻ തുടങ്ങിയവർ പ്രസംഗിച്ചു.