+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഏ​ഴി​ന്

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന 700 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും സം​സ്ഥാ​ന​ത്തെ ആ​ദ്യ ഡീ ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​
നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ  വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഏ​ഴി​ന്
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന 700 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും സം​സ്ഥാ​ന​ത്തെ ആ​ദ്യ ഡീ ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​ര്‍ വി​മു​ക്തി​യു​ടെ​യും ഉ​ദ്ഘാ​ട​നം ഏ​ഴി​ന് ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ​ര്‍​ജി​ക്ക​ല്‍, ഓ​ര്‍​ത്തോ വാ​ര്‍​ഡു​ക​ള്‍,കാ​ഷ്വാ​ലി​റ്റി ന​ട​പ്പാ​ത എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം, സോ​ളാ​ര്‍ വൈ​ദ്യു​തി സി​സ്റ്റം, പു​തി​യ കി​ട​ക്ക​ക​ള്‍, എ​ന്‍​എ​ച്ച്എം ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 250 കെ​വി​ ഹൈ ടെ​ന്‍​ഷ​ന്‍ വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​ന്‍, ജെ​റി​യാ​ട്രി​ക് വാ​ര്‍​ഡ്, അ​നു​യാ​ത്ര, മൊ​ബൈ​ല്‍ ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ന്‍ യൂ​ണി​റ്റ്, എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പു​തി​യ പേ​വാ​ര്‍​ഡ്, സി​സി​ടി​വി കാ​മ​റ, ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ​യും എം​എ​ല്‍​എ ഫ​ണ്ടും കാ​രു​ണ്യ ഫ​ണ്ടും വി​നി​യോ​ഗി​ച്ച് 20 ഡ​യാ​ലി​സി​സ് മെ​ഷീ​ന്‍, രാ​ജീ​വ്ഗാ​ന്ധി ബ​യോ​ടെ​ക്നോ​ള​ജി ലാ​ബ് തു​ട​ങ്ങി​യ​വ​യും ആ​ശു​പ​ത്രി​യി​ൽ സ​ജ്ജമാ​ക്കും.
ഏ​ഴി​ന് വൈ​കു​ന്നേ​രം അ‍​ഞ്ചി​ന് ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി കെ.​കെ ശൈ​ല​ജ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്‌വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡിഅ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം എ​ക്സൈ​സ് ക​മ്മീ ഷ​ണ​ര്‍ ഋ​ഷി​രാ​ജ്സിം​ഗ് നി​ര്‍​വ​ഹി​ക്കും.