പേരാമ്പ്ര: താമരശേരി രൂപത സെന്റ് അൽഫോൻസാ പാലിയേറ്റീവ് കെയർ മൊബൈൽ ക്ലിനിക് അഞ്ച് മുതൽ ഒന്പത് വരെ പേരാന്പ്രയിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. അഞ്ചിന് രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് 12 വരെ മഞ്ഞക്കുന്ന്, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ വിലങ്ങാട്, ആറിന് രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് 12 വരെ മരുതോങ്കര (മുള്ളൻകുന്നു ), ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ പൂഴിത്തോട്. ഏഴിന് രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് 12 വരെ ചെമ്പനോട്, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ മുതുകാട്. എട്ടിന് രാവിലെ രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് 12 വരെ കല്ലാനോട്, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ കട്ടിപ്പാറ. ഒന്പതിന് രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് 12 വരെ ചമൽ, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെ കണ്ണപ്പൻ കുണ്ട് എന്നിവിടങ്ങളിലാണ് പര്യടനം നടത്തുക.