+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​എ​ൽ​എ​യു​ടെ മി​ച്ച​ഭൂ​മി കെെയേറ്റ​ത്തെ ന്യാ​യീ​ക​രി​ച്ച് ലാ​ൻ​ഡ് ബോ​ർ​ഡ് അം​ഗം

മു​ക്കം: ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എയുടെ മി​ച്ച​ഭൂ​മി കെെയേറ്റ​ത്തെ ന്യാ​യീ​ക​രി​ച്ച് സം​സ്ഥാ​ന ലാ​ൻ​ഡ് ബോ​ർ​ഡ് ക​മ്മി​റ്റി അം​ഗം ഇ. ​ര​മേ​ഷ് ബാ​ബു. ലാ​ൻ​ഡ് ബോ​ർ​ഡി​ന് മു​മ്പി​ലു​ള്ള എം​എ​ൽ​എ​ക്കെ
എം​എ​ൽ​എ​യു​ടെ മി​ച്ച​ഭൂ​മി കെെയേറ്റ​ത്തെ  ന്യാ​യീ​ക​രി​ച്ച് ലാ​ൻ​ഡ് ബോ​ർ​ഡ് അം​ഗം
മു​ക്കം: ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എയുടെ മി​ച്ച​ഭൂ​മി കെെയേറ്റ​ത്തെ ന്യാ​യീ​ക​രി​ച്ച് സം​സ്ഥാ​ന ലാ​ൻ​ഡ് ബോ​ർ​ഡ് ക​മ്മി​റ്റി അം​ഗം ഇ. ​ര​മേ​ഷ് ബാ​ബു. ലാ​ൻ​ഡ് ബോ​ർ​ഡി​ന് മു​മ്പി​ലു​ള്ള എം​എ​ൽ​എ​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട അം​ഗ​മാ​ണ് എം​എ​ൽ​എ​ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്ത​ത്.
മി​ച്ച​ഭൂ​മി കെെയേറി​യ എം​എ​ൽ​എ രാ​ജി​വയ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഇ​ന്ന​ലെ എം​എ​ൽ​എ​യു​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ന് മ​റു​പ​ടി​യാ​യി തോ​ട്ടു​മു​ക്ക​ത്ത് സി​പി​എം സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് ഇ. ​ര​മേ​ഷ് ബാ​ബു ആ​യി​രു​ന്നു.
ഈ ​ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഗു​രു​ത​ര​മാ​യ സ്വ​ജ​ന​പ​ക്ഷാ​പാ​തം ന​ട​ത്തി​യ​ത്.
ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ കൈ​വ​ശ​മു​ള്ള മി​ച്ച​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ലാ​ൻ​ഡ് ബോ​ർ​ഡി​ന്‍റെ മു​ന്നി​ലു​ണ്ടെ​ന്നും അ​ത് വി​ട്ടു​കൊ​ടു​ത്തി​ട്ട് പോ​രെ സ​മ​ര നാ​ട​ക​മെ​ന്നും വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം ചോ​ദി​ച്ചി​രു​ന്നു.
ത​ന്‍റെ മു​ൻ​പി​ൽ എം​എ​ൽ​എ​യു​ടെ മി​ച്ച​ഭൂ​മി വി​ഷ​യം ഇ​തു​വ​രെ എ​ത്തി​യി​ല്ല​ന്ന് ര​മേ​ശ് ബാ​ബു പറഞ്ഞു.
സം​സ്ഥാ​ന ലാ​ൻ​ഡ് ബോ​ർ​ഡ് അം​ഗം ത​ന്നെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന കേ​സി​ൽ എം​എ​ൽ​എ​യ്ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ലാ​ൻ​ഡ് ബോ​ർ​ഡി​ന്‍റെ വി​ശ്വാ​സ്യ​ത ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.