കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര ദേശീയ പാത ആറ് വരി ആക്കുന്നതിന്റ ഭാഗമായി പാതയോരങ്ങളിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതും മാറ്റി നടുന്നതും സംബന്ധിച്ച് കളക്ടർ യു.വി. ജോസിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു. 2354 മരങ്ങൾ മുറിച്ചു മാറ്റുന്നിടത്ത് ഇരുപത്തി അയ്യായിരത്തിൽ അധികം മരങ്ങളാണ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പുതിയതായി വച്ചു പിടിപ്പിക്കുക. ഇത്രയും മരങ്ങൾ വിവിധ ഇടങ്ങളിൽ വീണ്ടും നട്ട് പിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സർക്കാർ ഭൂമികൾ ലഭ്യമില്ലാത്തിടത്ത് സ്വകാര്യ വക്തികളുടെ സ്ഥലങ്ങളിലും പുതിയ തൈകൾ വച്ചു പിടിപ്പിക്കും. അടുത്ത പരിസ്ഥിതി ദിനത്തിനകം മരങ്ങൾ വച്ചു പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
സംഘടനകൾ കൂട്ടായ്മകൾ എന്നിവരുടെ സേവനവും പദ്ധതിക്കായി പ്രയോജനപ്പെടുത്തും. വിശദമായ ഡിപിആർ സർക്കാരിലേക്ക് സമർപ്പിക്കും.