+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ്

കോ​ഴി​ക്കോ​ട്: ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, എ​എം, എ​ഐ, എ​എ​ച്ച്എം​എ, കെ​എം‌​സി​ടി ആ​യു​ർ​വേ​ദ കോ​ള​ജ് എ​ന്നി​വ​യു​ടെ
സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ്
കോ​ഴി​ക്കോ​ട്: ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, എ​എം, എ​ഐ, എ​എ​ച്ച്എം​എ, കെ​എം‌​സി​ടി ആ​യു​ർ​വേ​ദ കോ​ള​ജ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചി​ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കും. പ്ലാ​നിം​ഗ് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭി​ക്കും.

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സംഭാവന നൽകി

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് ഇ​ന്‍റ​ർ​നെ​റ്റ് ക​ഫെ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് മെ​ംബർ​മാ​രി​ൽ നി​ന്നും പി​രി​ച്ചെ​ടു​ത്ത തു​ക അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ യു.​വി. ജോ​സി​ന് കൈ​മാ​റി. പ്ര​സി​ഡ​ന്‍റ് ഷം​സു​ദ്ദീ​ൻ ന​ന്മ​ണ്ട, സെ​ക്ര​ട്ട​റി ഹാ​രി​സ് എം​എം​സി, ട്ര​ഷ​റ​ർ ശു​ഭ, രാ​ജീ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.