തലയോലപ്പറന്പ്: വെള്ളപ്പൊക്ക ദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഭവനങ്ങൾ നിർമിച്ചും അറ്റകുറ്റപ്പണികൾ നടത്തിയും സ്നേഹസാന്ത്വനം ഭവനനിർമാണ പദ്ധതിക്കു തുടക്കം കുറിച്ചു.
തലയോലപ്പറന്പ് പഞ്ചായത്ത് 11-ാം വാർഡ് മെംന്പർ കെ.കെ. ഷാജി നാഷണൽ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ, കേരള റിയൽ എസ്റ്റേറ്റ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ദിവസങ്ങളോളം വെള്ളം കെട്ടിനിന്ന് വീട് പൂർണമായും നഷ്ടപ്പെട്ട 11-ാം വാർഡിലെ രണ്ട് കുടുംബങ്ങൾക്ക് പുതിയ വീട് നിർമിക്കുന്നതിനും വെള്ളം കെട്ടിനിന്നതു മൂലം ഭിത്തികൾ ഇടിഞ്ഞുവീണ് വാസയോഗ്യമല്ലാതായ ഇരുപതോളം വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
അന്പത് ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ പൂർത്തിയാക്കി ഭവനങ്ങൾ ഉടമകൾക്ക് കൈമാറും. പുതിയ ഭവനങ്ങളുടെ താക്കോൽ ദാനവും ഇതോടൊപ്പം നടക്കും.