കങ്ങഴ: മുണ്ടത്താനം ക്ഷീരോത്പാദക സഹകരണസംഘത്തിന് പുതിയ മന്ദിരം തയാറായി. സംഘം സ്വന്തമായി മുണ്ടത്താനത്ത് വാങ്ങിയ മൂന്നുസെന്റ് സ്ഥലത്താണ് പുതിയ മന്ദിരം പണികഴിച്ചത്. ജില്ലാപഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയ്ക്കാണ് മൂന്ന് മുറികളോടുകൂടിയ ഉന്നത നിലവാരത്തിലുള്ള കെട്ടിടം നിർമിച്ചത്.
നാളെ 11ന് മുണ്ടത്താനം സെന്റ് ആൻഡ്രൂസ് പാരിഷ്ഹാളിൽ നടക്കുന്ന യോഗത്തിൽ ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല ഉദ്ഘാടനം നിർവഹിക്കും. കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് ബി. പ്രദീപ് അധ്യക്ഷത വഹിക്കും.
നാളെ 11ന് മുണ്ടത്താനം സെന്റ് ആൻഡ്രൂസ് പാരിഷ്ഹാളിൽ നടക്കുന്ന യോഗത്തിൽ ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല ഉദ്ഘാടനം നിർവഹിക്കും. കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് ബി. പ്രദീപ് അധ്യക്ഷത വഹിക്കും.