കറുകച്ചാൽ: ഡ്രൈവിംഗ് പഠനത്തിനിടെ നിയന്ത്രണംവിട്ട കാർ റോഡിൽ വട്ടം മറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഒന്നരയോടെ പുതുപ്പള്ളിപ്പടവ് ഗുരുദേവക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.
കറുകച്ചാൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഇവർ ഡ്രൈവിംഗ് പരിശീലിക്കുകയായിരുന്നു. റോഡരികിലെ മണ്‍തിട്ടയിൽ കയറാതിരക്കുവാനായി കാർ വെട്ടിച്ചപ്പോൾ മറ്റൊരുകല്ലിൽ തട്ടിയ ശേഷം റോഡിൽ മറിയുകയായിരുന്നു. കാറിൽ കുടുങ്ങിയ ഇവരെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. അപകടത്തിൽ കാറിന്റ ഒരുവശം ഭാഗികമായി തകർന്നു.