+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​​ങ്ങ​​നാ​​ശേ​​രി​​ക്ക് ആ​​വേ​​ശം പ​​ക​​ർ​​ന്ന് എ​​സ്എ​​ച്ച് ടൂ​​ർ​​ണ​​മെ​​ന്‍റ്

ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്എ​​ച്ച് സ്കൂ​​ളി​​ൽ ന​​ട​​ക്കു​​ന്ന എ​​സ്എ​​ച്ച് ടൂ​​ർ​​ണ​​മെ​​ന്‍റ് ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ബാ​​സ്ക​​റ്റ് ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് ഫാ​​ത
ച​​ങ്ങ​​നാ​​ശേ​​രി​​ക്ക് ആ​​വേ​​ശം പ​​ക​​ർ​​ന്ന് എ​​സ്എ​​ച്ച് ടൂ​​ർ​​ണ​​മെ​​ന്‍റ്
ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്എ​​ച്ച് സ്കൂ​​ളി​​ൽ ന​​ട​​ക്കു​​ന്ന എ​​സ്എ​​ച്ച് ടൂ​​ർ​​ണ​​മെ​​ന്‍റ് ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ബാ​​സ്ക​​റ്റ് ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് ഫാ​​ത്തി​​മാ​​പു​​രം എ​​സ്എ​​ച്ച് കി​​ളി​​മ​​ല​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മി​​നി ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ച​​ങ്ങ​​നാ​​ശേ​​രി എ​​സ്എ​​ച്ച് ഫാ​​ത്തി​​മാ​​പു​​രം ക്രൈ​​സ്റ്റ് തി​​രു​​വ​​ല്ല​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ മൗ​​ണ്ട് കാ​​ർ​​മ​​ൽ സ്കൂ​​ൾ ഗി​​രി​​ദീ​​പം സ്കൂ​​ളി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ല​​പ്പു​​ഴ​​യും ജ്യോ​​തി നി​​കേ​​ത​​ൻ ആ​​ല​​പ്പു​​ഴ​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ സെ​​ന്‍റ് ജോ​​സ​​ഫ്സ് വി​​ജ​​യി​​ച്ചു.
വോ​​ളി​​ബോ​​ൾ മ​​ത്സ​​ര ഇ​​ന​​ത്തി​​ൽ സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സ് സു​​ൽ​​ത്താ​​ൻ ബ​​ത്തേ​​രി, ഗ​​വ.​​വി​​എ​​ച്ച്എ​​സ് ക​​ണ്ണൂ​​രി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സാ​​യി എ​​ൽ​​എ​​ൻ​​സി​​പി​​ഇ തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ​​ണ്‍​മെ​​ന്‍റ് ഗേ​​ൾ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ചേ​​ർ​​ത്ത​​ല​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. തു​​ട​​ർ​​ന്നു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ സെ​​ന്‍റ് ജോ​​സ​​ഫ്സ് സ്പോ​​ർ​​ട്സ് സ്കൂ​​ൾ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട, നാ​​ഷ​​ണ​​ൽ എ​​ച്ച്എ​​സ്എ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് സ്കൂ​​ൾ ഫാ​​ത്തി​​മാ​​പു​​ര​​വും ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ എ​​സ്ബി സ്കൂ​​ൾ വി​​ജ​​യി​​ച്ചു.
ഹാ​​ൻ​​ഡ്ബോ​​ൾ മ​​ത്സ​​ര​​ത്തി​​ൽ എ​​സ്എ​​ൻ​​വി എ​​ച്ച്എ​​സ്എ​​സ് ആ​​ലൂ​​ർ, സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സ് മ​​ണ​​ർ​​കാ​​ടി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. തു​​ട​​ർ​​ന്നു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ എ​​സ്എ​​ച്ച് എ​​ച്ച്എ​​സ്എ​​സ് ച​​ങ്ങ​​നാ​​ശേ​​രി എ​​സ്എ​​ച്ച് എ​​ച്ച്എ​​സ്എ​​സ് പ​​ണ്ട​​ട​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
ഇ​​ന്ന് അ​​ര​​ങ്ങേ​​റു​​ന്ന ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ എ​​സ്എ​​ച്ച് ഫാ​​ത്തി​​മാ​​പു​​രം, എ​​സ്എ​​ച്ച് എ​​സ്എ​​സ് ബി ​​ടീ​​മി​​നെ നേ​​രി​​ടും. വോ​​ളി​​ബോ​​ൾ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ എ​​സ്ഡി​​വി എ​​ച്ച്എ​​സ്എ​​സ് പേ​​രാ​​മം​​ഗ​​ലം വോ​​ളി​​ബോ​​ൾ അ​​ക്കാ​​ഡ​​മി പ​​ത്ത​​നം​​തി​​ട്ട​​യെ നേ​​രി​​ടും. ബാ​​സ്കറ്റ് ബോ​​ൾ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ എ​​സ്ബി എ​​ച്ച്എ​​സ്എ​​സ് സ്കൂ​​ളും ക്രൈ​​സ്റ്റ് തി​​രു​​വ​​ല്ല​​യും ഏ​​റ്റു​​മു​​ട്ടും. തു​​ട​​ർ​​ന്നു​​ള്ള സെ​​മി​​ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ വി​​ജ​​യി​​ക​​ൾ എ​​സ്എ​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി​​യെ നേ​​രി​​ടും.