+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​​ഇ ട്രോ​​ഫി​​ക്കു വേ​​ണ്ടി​​യു​​ള്ള പോ​​രാ​​ട്ടം തു​​ട​​രു​​ന്നു

മാ​​ന്നാ​​നം: കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ട്രോ​​ഫി​​ക്ക് വേ​​ണ്ടി​​യു​​ള്ള അ​​ഖി​​ല കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ 20ാമ​​ത് വോ​​ളി​​ബോ​​ളി​​ന്‍റെ​​യും, 16ാമ​​ത് ബാ​​സ്ക​​റ്റ്ബോ​​ളി​​ന്‍റെ​​യു
കെ​​ഇ ട്രോ​​ഫി​​ക്കു വേ​​ണ്ടി​​യു​​ള്ള പോ​​രാ​​ട്ടം തു​​ട​​രു​​ന്നു
മാ​​ന്നാ​​നം: കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ട്രോ​​ഫി​​ക്ക് വേ​​ണ്ടി​​യു​​ള്ള അ​​ഖി​​ല കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ 20-ാമ​​ത് വോ​​ളി​​ബോ​​ളി​​ന്‍റെ​​യും, 16-ാമ​​ത് ബാ​​സ്ക​​റ്റ്ബോ​​ളി​​ന്‍റെ​​യും ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളു​​ടെ ര​​ണ്ടാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം വോ​​ളി​​ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സി​​ജെ​​എ​​എം എ​​ച്ച്എ​​സ്എ​​സ് വ​​ര​​ന്ത​​ര​​പ്പ​​ള്ളി ന​​ടു​​വ​​ന്നൂ​​ർ എ​​ച്ച്എ​​സ്എ​​സ് കോ​​ഴി​​ക്കോ​​ടു​​മാ​​യി എ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ സി​​ജ​​ഐ​​എം എ​​ച്ച്എ​​സ്എ​​സ് വ​​ര​​ന്ത​​ര​​പ്പ​​ള്ളി വി​​ജ​​യി​​ക​​ളാ​​യി (സ്കോ​​ർ: 25-17, 25-22, 25-18). കോ​​ട്ട​​യം ഗി​​രി​​ദീ​​പം സ്കൂ​​ൾ 25-17, 25-15, 25-19 എ​​ന്ന സ്കോ​​റി​​ന് ഗ​​വ. എ​​ച്ച്എ​​സ്എ​​സ് കി​​ഴ​​ക്ക​​ഞ്ചേ​​രി പാ​​ല​​ക്കാ​​ടി​​നെ​​യും, എ​​സ്എ​​ൻ​​ഡി​​പി എ​​ച്ച്എ​​സ്എ പാ​​ലി​​ശേ​​രി ഗ​​വ. എ​​ച്ച്എ​​സ്എ​​സ് പ​​ന​​ന്പ​​ള്ളി​​ന​​ഗ​​റി​​നെ​​യും (സ്കോ​​ർ: 25-23, 25-19, 27-25) എ​​സ്ഡി​​വി എ​​ച്ച്എ​​സ്എ​​സ് പേ​​രാ​​മം​​ഗ​​ലം എ​​സ്എ​​സ്എം എ​​ച്ച്എ​​സ്എ​​സ് കൊ​​ടു​​ങ്ങ​​ല്ലൂ​​രി​​നെ 25-12, 25-14, 28-26 എ​​ന്ന സ്കോ​​റി​​നും, സി​​ജ​​ഐ​​എം എ​​ച്ച്എ​​സ്എ​​സ് വ​​രാ​​ന്ത്ര​​പ്പ​​ള്ളി തി​​രു​​വ​​ന​​ന്ത​​പു​​രം ജി.​​വി. രാ​​ജാ സ്കൂ​​ളി​​നെ 25-20, 19-25, 20-25, 27-25, 15-9 എ​​ന്ന സ്കോ​​റി​​നും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു.
പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വോ​​ളി​​ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്.​​എ​​സ്.​​എ​​സ്. സു​​ൽ​​ത്താ​​ൻ ബ​​ത്തേ​​രി ചേ​​ർ​​ത്ത​​ല ഗ​​വ. ജി.​​എ​​ച്ച്.​​എ​​സ്.​​എ​​സ്നെ 25-14, 25-17, 25-19 എ​​ന്ന സ്കോ​​റി​​നും, തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​ധ​​വ​​വി​​ലാ​​സം എ​​ച്ച്എ​​സ്എ​​സ് കു​​റു​​ന്പ​​നാ​​ട് സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് എ​​ച്ച്എ​​സ്എ​​സ് നെ 25-19, 25-21, 25-15 ​​എ​​ന്ന സ്കോ​​റി​​നും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു.
ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ബാ​​സ്ക്ക​​റ്റ്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ കോ​​ട്ട​​യം എ​​ക്സ​​ലെ​​ൻ​​ഷ്യ​​ർ സ്കൂ​​ൾ ആ​​തി​​ഥേ​​യ​​രാ​​യ കെ.​​ഇ. സ്കൂ​​ളി​​നെ 40-32 എ​​ന്ന സ്കോ​​റി​​നും, ജി.​​വി. രാ​​ജാ തി​​രു​​വ​​ന​​ന്ത​​പു​​രം സ്കൂ​​ൾ 47-24 ന് ​​കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് സ്കൂ​​ളി​​നെ​​യും, പു​​ളി​​ങ്കു​​ന്ന് സെ​​ന്‍റ് ജോ​​സ​​ഫ്സ് സ്കൂ​​ൾ 58-23 എ​​ന്ന സ്കോ​​റി​​ന് കു​​ര്യ​​നാ​​ട് സെ​​ന്‍റ് ആ​​ൻ​​സ് സ്കൂ​​ളി​​നെ​​യും, തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ച്ച്.​​എ​​സ്.​​എ​​സ് 60-62 ന് ​​കോ​​ട്ട​​യം ഗി​​രി​​ദീ​​പം എ​​ച്ച്.​​എ​​സ്.​​എ​​സി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.