കൊട്ടാരക്കര: അർ. ശങ്കറുടെ 46 ാമത് ചരമ വാർഷിക ദിനം കൊട്ടാരക്കര എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ ഏഴിന് ആചരിക്കും.
അനുസ്മരണ സമ്മേളനം, ദീപശിഖാ റിലേ എന്നിവ നടക്കും. രാവിലെ 11 ന് കൊട്ടാരക്കര യൂണിയൻ ഓഫീസ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും.
യൂണിയൻ സെക്രട്ടറി സതീഷ് സത്യപാലൻ അധ്യക്ഷത വഹിക്കും. യോഗം ബോർഡ് മെമ്പർമാരായ പി സജീവ് ബാബു, എൻ രവീന്ദ്രൻ, പി അരുൾ, യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ, വി അനിൽ കുമാർ, ഡോ. സബീന വാസുദേവൻ, ജി. മധുസൂദനൻ എന്നിവർ പ്രസംഗിക്കും.
എസ്എൻഡിപി യൂത്ത് മൂവ്മെന്റ് കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ ആർ ശങ്കറുടെ ചരമ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഏഴിന് ദീപ ശിഖാ റിലേ നടത്തുന്നു.
കൊല്ലം ശങ്കേഴ്സ് ആശുപത്രി ഗ്രൗണ്ടിലുള്ള സ്മൃതി മണ്ഡപത്തിൽ തെളിയിക്കുന്നതിനുള്ള ദീപം ആർ ശങ്കറുടെ ജന്മനാടായ പാങ്ങോട് നിന്നും രാവിലെ ഒന്പതിന് യൂത്ത് മുവ്മന്റ് വാളന്റിയർമാർ ദീപശിഖയായി കൊണ്ടു പോകും .
പാങ്ങോട് ആർ. ശങ്കർ ആശുപത്രി ഗ്രൗണ്ടിൽ നടക്കുന്ന ദീപശിഖാ റിലേ യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ അരുൾ പി ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ വി അനിൽ കുമാർ അധ്യക്ഷത വഹിക്കും.