+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാതിൽ കുത്തിത്തുറന്ന് മോഷണം

കുണ്ടറ: കുണ്ടറയിൽ വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് മോഷണം. സെറാമിക്സിന് സമീപം വിജയഭവനിൽ ശ്രീനിവാസന്‍റെ വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തിപോളിച്ചു മോഷണശ്രമം നടത്തിയത് ഇന്നലെയാണ് സമീപവാസിയായ ബന്ധു കണ്ടത്.

ശ്രീനിവാസനും കുടുംബവും മകളോടൊപ്പം ബാംഗ്ലുരിലാണ് താമസം. കഴിഞ്ഞ ദിവസം രാവിലെ സമീപവാസിയായ ബന്ധു വീട്ടിൽ എത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. റൂമിനുള്ളിലെ അലമാരകളും കബോർഡുകളും കുത്തിത്തുറന്ന നിലയിലാണ്. ഒന്നും നഷ്ടപ്പെട്ടിട്ടി ല്ലെന്ന് പറയപ്പെടുന്നു. കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു.

ആര്‍എസ്പി മണ്ഡലം സമ്മേളനം

ചവറ: ഇരുപത്തിയിയൊന്നാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ആര്‍എസ്പി ചവറ മണ്ഡലം സമ്മേളനത്തിന് തുടക്കമായി. ഇന്ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാ ന സെക്രട്ടറിയേറ്റംഗം വി. വാസുപിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മറ്റിയംഗം എ.എം. സാലി അധ്യക്ഷത വഹിക്കും.
രക്തസാക്ഷി പ്രമേയം, അനുശോചന പ്രമേയം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. പി .ശങ്കരപ്പിളള, ജബ്ബാര്‍ കുഞ്ഞ് എന്നിവര്‍ അവതരിപ്പിക്കും.