+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഷ​ൺ​മു​ഖ​ൻ മെ​മോറി​യ​ൽ ട്ര​സ്റ്റ്

ച​വ​റ: രാ​ഷ്ട്രീ​യ​സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന തെ​ക്കേ​റ്റ​ത്ത് ഷ​ൺ​മു​ഖ​ന്‍റെ ഓ​ർ​മയ്ക്കാ​യി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നു തു​ട​ക്കമാകു​ന്നു.നി​ർ​ധ​ന യു​
ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി  ഷ​ൺ​മു​ഖ​ൻ മെ​മോറി​യ​ൽ ട്ര​സ്റ്റ്
ച​വ​റ: രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന തെ​ക്കേ​റ്റ​ത്ത് ഷ​ൺ​മു​ഖ​ന്‍റെ ഓ​ർ​മയ്ക്കാ​യി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നു തു​ട​ക്കമാകു​ന്നു.
നി​ർ​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹം, ക​റ​വ പ​ശു വി​ത​ര​ണം, ആം​ബു​ല​ൻ​സ് ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​നം, വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം, മ​റ്റ് ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എന്നിവ ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ൻ്റ് ഓ​മ​ന​ക്കു​ട്ട​ൻ, സ്വാ​ഗ​ത സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം ​നെ​പ്പോ​ളി​യ​ൻ , ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന പ​രി​ധി. ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ ഏഴിന് ​നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നിർവഹിക്കും. അ​ഞ്ചി​ന് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും ആ​റി​ന് സ​മൂ​ഹ​സ​ദ്യ​യും ന​ട​ക്കും. നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട മൂ​ന്നു യു​വ​തി​ക​ൾ​ക്ക് വി​വാ​ഹ സ​ഹാ​യം ന​ൽ​കും.
നീ​ണ്ട​ക​ര, തെ​ക്കും​ഭാ​ഗം, ച​വ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വി​വാ​ഹ സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാം. അ​ഞ്ചു പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​ഞ്ചു​പേ​ർ​ക്ക് ക​റു​വ പ​ശു​വി​നെ​യും ഡി​ഗ്രി മു​ത​ൽ പ​ഠി​ക്കു​ന്ന അ​ഞ്ചു​പേ​ർ​ക്ക് മാ​സം​തോ​റും 2000 രൂ​പ​വീ​തം ധ​ന​സ​ഹാ​യ​വും ന​ൽ​കും.
സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന കി​ട​പ്പു​രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വീ​ടു​ക​ളി​ൽ ചെ​ന്ന് പ​രി​ച​ര​ണം ന​ൽ​കും. ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി​ട്ടു​ള്ള അ​പേ​ക്ഷ​ക​ൾ 15ന​കം അ​താ​ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലോ ട്ര​സ്റ്റ് ഓ​ഫീ​സി​ലോ എ​ത്തി​ക്ക​ണം. പത്ര സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ ന​കു​ല​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8592088571, 9496105782, 9446080713 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.