തിരുവല്ല: നിരണം കണ്ണശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണശ ദിനാചരണത്തിന്റെ ഭാഗമായി നാളെ സാംസ്കാരിക സമ്മേളനവും പുരസ്കാര സമർപ്പണവും നടക്കും. കണ്ണശ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റ് സെക്രട്ടറി എം. പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ. വി. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും.
കവി ആലങ്കോട് ലീലാ കൃഷ്ണന് ട്രസ്റ്റ് പ്രസിഡന്റ് പ്രഫ. എ. ലോപ്പസ് പുരസ്കാരം നൽകും. ട്രസ്റ്റ് വൈസ് പ്രസിഡന്റ് പ്രഫ. ജി. രാജശേഖരൻ നായർ പ്രശസ്തി പത്രം കൈമാറും. ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം കെ അനന്തഗോപൻ നിർവഹിക്കും.