+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രാ​ദേ​ശി​ക വി​ക​സ​ന വി​വ​ര​ശേ​ഖ​ര​ണം ഏ​ക​ദി​ന ശി​ല്പ​ശാ​ല ‌

‌പ​ത്ത​നം​തി​ട്ട: പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് പ​ദ്ധ​തി ആ​സൂ​ത്ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള​ള ബേ​സി​ക് സ്റ്റാ​റ്റി​സ്റ്റി​ക്‌​
പ്രാ​ദേ​ശി​ക വി​ക​സ​ന വി​വ​ര​ശേ​ഖ​ര​ണം ഏ​ക​ദി​ന ശി​ല്പ​ശാ​ല ‌
‌പ​ത്ത​നം​തി​ട്ട: പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് പ​ദ്ധ​തി ആ​സൂ​ത്ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള​ള ബേ​സി​ക് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ഫോ​ര്‍ ലോ​ക്ക​ല്‍ ലെ​വ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് (ബി​എ​സ്എ​ല്‍​എ​ല്‍​ഡി) സ്‌​കീ​മി​ന്‍റെ ഏ​ക​ദി​ന ശി​ല്പ​ശാ​ല​യും ഓ​ണ്‍​ലൈ​ന്‍ ഡാ​റ്റാ എ​ന്‍​ട്രി പ​രി​ശീ​ല​ന​വും പ​ത്ത​നം​തി​ട്ട അ​ബാ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ദ്ധ​തി ആ​സൂ​ത്ര​ണ​ത്തി​നും ന​യ​രൂ​പീ​ക​ര​ണ​ത്തി​നും ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ച്ചു ന​ല്‍​കു​ന്ന വ​കു​പ്പാ​ണ് സാ​മ്പ​ത്തി​ക സ്ഥി​തി വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് എ​ത്തു​ന്ന ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​ര്‍​മാ​ര്‍​ക്ക് എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​ടി​സ്ഥാ​ന​ത്തി​ലും ജി​ല്ലാ, സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ലും നി​യോ​ജ​ക മ​ണ്ഡ​ലം, പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ലും വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് സോ​ഫ്റ്റ്‌​വെ​യ​ര്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ള​ള​തെ​ന്ന് സാ​മ്പ​ത്തി​ക​സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​കെ. ശാ​ലി​നി അ​റി​യി​ച്ചു. ‌