പ്രമാടം: ഏഴാംനിലയിലേക്ക് മണ്ണ് ചുമന്നുകൊണ്ടു പോകുന്ന അരവിന്ദന്റെ കഥ പറഞ്ഞ് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച സെവന്ത് ഫ്ളോർ പത്തനംതിട്ട ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ ഒന്നാംസ്ഥാനം നേടി.
സുസ്മേഷ് ചന്ത്രോത്തിന്റെ ഹരിതമോഹനം എന്ന ചെറുകഥയുടെ സ്വതന്ത്ര രംഗാവിഷ്കാരം നടത്തിയ പ്രശസ്ത നാടകകൃത്ത് മനോജ് സുനിയാണ്. തുടർച്ചയായ 17-ാം തവണയാണ് പ്രമാടം നേതാജി സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്. കാർത്തിക് മികച്ച നടനും ഹരിശ്രീ മികച്ച നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
എം. ദേവേന്ദു, ആരോമൽ സുരേഷ്, വിനായക് അനീഷ്, അപർണ അനിൽ, അഹല്യ അനിൽ, ശ്രീലക്ഷ്മി ആർ. നായർ എന്നിവരാണ് അഭിനേതാക്കൾ. 10നു തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര നാടകമത്സരത്തിൽ ഈ നാടകം അവതരിപ്പിക്കും.