റാന്നി: എംഎൽഎ ഫണ്ടുപയോഗിച്ച് പുനരുദ്ധരിച്ച കുമ്പളാംപൊയ്ക - നാരകത്തോലി - ഡിപ്പോ പടി റോഡ് രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ അധ്യക്ഷത വഹിച്ചു. 32.8 ലക്ഷം രൂപയാണ് റോഡ് പുനരുദ്ധാരണത്തിനായി ചെലവഴിച്ചത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബയോകെമിസ്ട്രി ക്ക് ഡോക്ടറേറ്റ് നേടിയ സോജൻ പ്രഭ അഭിലാഷിനെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിക്ക് എ ഗ്രേഡ് നേടിയ വേദാത്മിക പ്രകാശിനെയും യോഗത്തിൽ അനുമോദിച്ചു. സിപിഎം ഏരിയാ സെക്രട്ടറി പി. ആർ. പ്രസാദ്, ജെ. രഞ്ജിത്ത്, സജി ജോൺ മേലെ തോപ്പിൽ, അൻസാരി മന്ദിരം, കെ. ഇ. തോമസ്, ഷാജി നെല്ലിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.