ചെറുപുഴ: തിരുമേനി തെക്കന്മാവ് സ്വദേശി തടത്തിൽ ടി.ജി. ബിജു (36) ട്രെയിനിൽനിന്ന് വീണു മരിച്ചു.
ചെങ്ങന്നൂർ മല്ലപ്പള്ളിയിൽ ഫർണിച്ചർ കടയിൽ ജോലി ചെയ്യുകയായിരുന്ന ബിജു തിരുമേനിയിൽ താമസമുള്ള അമ്മ ഗ്രേസിയുടെ ചികിത്സാർഥം കോഴിക്കോട് ആശുപത്രിയിൽ വന്നു മടങ്ങുമ്പോൾ പരപ്പനങ്ങാടിയിൽവച്ചാണു ട്രെയിനിൽനിന്ന് വീണത്. അമ്മയെ ഡോക്ടറെ കാണിച്ച ശേഷം സഹോദരിയെ ട്രെയിനിൽ കയറ്റിവിട്ടതിനു ശേഷം ബിജു താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്നു. മൃതദേഹം തിരുമേനിയിലേക്കു കൊണ്ടുവരും. പരേതനായ തടത്തിൽ ജോർജിന്റെയും ഗ്രേസിയുടെയും മകനാണ്. ഭാര്യ: ജോമോൾ. മക്കൾ: സോന (8), ഇരട്ടക്കുട്ടികളായ സോനു, ഷാരോൺ (ഒരു വയസ്).