പത്തനംതിട്ട: മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ മലയാളഭാഷയുടെ ഉദയവികാസ ചരിത്രം എന്ന വിഷയത്തിൽ സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി. അനിത ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലർ പി.കെ.ജേക്കബ്, ഡയറ്റ് സീനിയർ ലക്ചറർ ഡോ.ആർ.മേഴ്സി, സീനിയർ ഫാക്കൽറ്റി വി.സി.രാമചന്ദ്രൻപിള്ള, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.വി.വി.മാത്യു, ഡോ.പി.മുരുകദാസ്, അഫ്സൽ ആനപ്പാറ, രാജൻ പടിയറ, മിനിമോൾ കോശി, എ.ഹേമലത, എം.റ്റി.സുകുമാരി, സി.ഐ.ഷൈനി, എം.എൻ.ഇന്ദിരാകുമാരി, വി.ജെ.മുഹമ്മദ് റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
വോട്ടർ പട്ടിക പുതുക്കൽ
പത്തനംതിട്ട: വോട്ടർ പട്ടിക പുതുക്കൽ 2019ന്റെ ഭാഗമായി 2019 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂർത്തിയാകുന്ന ഗവി, കൊച്ചുപന്പ നിവാസികൾക്കായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇന്ന് രണ്ടിന് ഗവി ഗവണ്മെന്റ് എൽപിഎസിൽ ഗവി നിവാസികൾക്ക് വേണ്ടിയും നാളെ രാവിലെ ഒന്‍പതിന് കൊച്ചുപന്പ നിവാസികൾക്ക് വേണ്ടി കൊച്ചുപന്പ കഐഫ്ഡിസി ഓഫീസ് കോംപ്ലക്സിലും പ്രത്യേക ക്യാന്പ് നടത്തും. പട്ടികയിൽ ഉൾപ്പെടേണ്ടവർ ബന്ധപ്പെട്ട രേഖകളുമായി എത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.