പത്തനംതിട്ട: ശബരിമലയെ കലാപഭൂമിയാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ ഇന്നു പത്തനംതിട്ടയിൽ സായാഹ്്നധർണ നടത്തും.
പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വൈകുന്നേരം നാലിനാരംഭിക്കുന്ന ധർണ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും
. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം പ്രഫ.പി.ജെ. കുര്യൻ, ആന്‍േറാ ആന്റണി എംപി, അടൂർ പ്രകാശ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
ശബരി്മലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നുവെന്ന സർക്കാർ നടത്തുന്ന കോലാഹലങ്ങൾ ക്ഷേത്രത്തിന്റെ പവിത്രത തന്നെ തകർത്തുകൊണ്ടുള്ളതാണെന്ന് ഡിസിസിസി പ്രസിഡന്റ് ബാബു ജോർജ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ശബരിമലയിൽ ചോര വീഴ്ത്താൻ ആരെയും അനുവദിക്കരുതെന്നും ആചാരാനുഷ്ഠാനങ്ങൾ അതേപടി നിലനിർത്തണമെന്നും ഡിസിസി ആവശ്യപ്പെട്ടു. യുവതികളെ ശബരിമലയിലെത്തിക്കാൻ സിപിഎമ്മും ചെറുക്കാൻ ആർഎസ്എസും നടത്തുന്ന നീക്കങ്ങൾ സമാധാനാന്തരീക്ഷത്തെ തകർക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ധാർഷ്്ട്യം വെടിഞ്ഞ് സമചിത്തതയോടെ പ്രശ്നങ്ങളെ സമീപിക്കണമെന്നും ബാബു ജോർജ് ആവശ്യപ്പെട്ടു.
ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ്, ജനറൽ സെക്രട്ടറി വി.ആർ. സോജി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. b