റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ചെത്തോങ്കരയ്ക്കു സമീപം ടെന്പോവാനും മാരുതി ആൾട്ടോ കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ഐത്തല മാർത്തോമ്മാ കണ്‍വൻഷനു സെന്ററിനു സമീപം പഴവങ്ങാടി ഈട്ടിക്കൽ പരേതനായ വർഗീസിന്റെ (തങ്കച്ചൻ) മകൻ ജെനീഷാണ് (35) മരിച്ചത്. വെള്ളിയാഴ്ച രാത്രി 12.30ഒൊയാണ് അപകടം.
മന്ദമരുതി ഭാഗത്തേക്കു പോകുകയായിരുന്ന ജെറീഷ് ഓടിച്ചിരുന്ന ആൾട്ടോ കാർ എതിരെവന്ന ടെന്പോ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ നാട്ടുകാർ ജെറീഷിനെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. മാതാവ്: സൂസമ്മ. ഭാര്യ: റെക്സി. മക്കൾ: ഫ്ളോറൻസി, ഫിറോണ്‍.സംസ്കാരം നാളെ നാലിന് പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ.