+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ഴി​ലാ​ളി​ക​ൾ മൂ​ല​ധ​ന​വു​മാ​യി ഏ​റ്റു​മു​ട്ട​ലി​ലെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

റാ​ന്നി: തൊ​ഴി​ലാ​ളി​ക​ൾ മൂ​ല​ധ​ന​വു​മാ​യി ഏ​റ്റു​മു​ട്ട​ലി​ന്‍റെ പാ​ത​യി​ലാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. എ​ഐ​ടി​യു​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം റാ​ന്നി​യി​ൽ
തൊ​ഴി​ലാ​ളി​ക​ൾ മൂ​ല​ധ​ന​വു​മാ​യി                                               ഏ​റ്റു​മു​ട്ട​ലി​ലെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ
റാ​ന്നി: തൊ​ഴി​ലാ​ളി​ക​ൾ മൂ​ല​ധ​ന​വു​മാ​യി ഏ​റ്റു​മു​ട്ട​ലി​ന്‍റെ പാ​ത​യി​ലാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. എ​ഐ​ടി​യു​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം റാ​ന്നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ലാ​ളി​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ഹ​നി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും സം​ഘ​ടി​ത മേ​ഖ​ല ദു​ർ​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കാ​നം പ​റ​ഞ്ഞു.

ഭൂ​രി​പ​ക്ഷം തൊ​ഴി​ലാ​ളി​ക​ളും അ​സം​ഘ​ടി​ത​രാ​യി. ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ ഭി​ന്നി​പ്പി​ക്കാ​ൻ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണ്.

ദേ​ശ​സാ​ത്ക​ര​ണ​ത്തി​ന് ശേ​ഷം തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണം വ​ർ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് എം. ​വി. വി​ദ്യാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ, എ​ഐ​ടി​യു​സി സം​സ്ഥാ​ന വ​ർ​ക്കിം​ഗ്് പ്ര​സി​ഡ​ന്‍റ്് ജെ. ​ഉ​ദ​യ​ഭാ​നു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ച്ച.് രാ​ജീ​വ​ൻ,

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​എ​സ്. ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ, വി. ​ബി. ബി​നു, ജി​ല്ലാ സെ​ക്ര​ട്ട​റി ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ,സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗ​ങ്ങ​ളാ​യ മു​ണ്ട​പ്പ​ള്ളി തോ​മ​സ്, പി.​ആ​ർ. ഗോ​പി​നാ​ഥ​ൻ, ജി​ല്ലാ അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡി. ​സ​ജി, ബേ​ബി​ച്ച​ൻ വെ​ച്ചൂ​ച്ചി​റ, റാ​ന്നി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​നോ​ജ് ച​ര​ളേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.