കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്തിന്റെയും സഹകരണ ബാങ്കിന്റെയും മുൻ പ്രസിഡന്റും സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന പി.ഐ. ഷുക്കൂറിന്റെ അനുസ്മരണ സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളിൽ നടക്കും. അനുസ്മരണ സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. പി.ഐ. ഷുക്കൂറിന്റെ ചിത്രം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനാച്ഛാദനം ചെയ്യും. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തും. എല്ലാ വീടുകളിലേക്കും നൽകുന്ന വൃക്ഷത്തൈകളുടെ വിതരണം മാർ മാത്യു അറയ്ക്കൽ നിർവഹിക്കും. എൻഡോവ്മെന്റ് വിതരണം ഡോ. എൻ. ജയരാജ് എംഎൽഎ നടത്തും.
ഓർമ്മച്ചെപ്പ്, പഴയ ഗാനങ്ങളുടെ അവതരണം എന്നിവയും ഉണ്ടാകും. പാറത്തോട് പഞ്ചായത്തും സഹകരണ ബാങ്കും പബ്ലിക്ക് ലൈബ്രറിയും ചേർന്നാണ് ഓർമ്മച്ചെപ്പ് എന്ന പേരിൽ അനുസ്മരണ സമ്മേളനം നടത്തുന്നത്.
ഓർമ്മച്ചെപ്പ്, പഴയ ഗാനങ്ങളുടെ അവതരണം എന്നിവയും ഉണ്ടാകും. പാറത്തോട് പഞ്ചായത്തും സഹകരണ ബാങ്കും പബ്ലിക്ക് ലൈബ്രറിയും ചേർന്നാണ് ഓർമ്മച്ചെപ്പ് എന്ന പേരിൽ അനുസ്മരണ സമ്മേളനം നടത്തുന്നത്.