കാഞ്ഞിരപ്പളളി: കുരുന്നുഭാവനകള്‍ക്ക് നിറംപകരാനും സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി 26ാം മൈല്‍ മേരിക്വീന്‍സ് മിഷന് ആശുപത്രി ശിശുരോഗവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് 10ന് രാവിലെ 9.30ന് ആശുപത്രി അങ്കണത്തില്‍ കളറിംഗ്, പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങള്‍ - മാരിവില്ല് 2018 നടക്കും.
അഞ്ച് വയസില്‍ താഴെ പ്രായമുളള കുട്ടികള്‍ക്ക് കളറിംഗ് മത്സരവും അഞ്ചു മുതല്‍ പത്ത് വയസ് വരെ പ്രായമുളള കുട്ടികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ് മത്സരവുമാണ് നടത്തുന്നത്. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം മൂവായിരം, രണ്ടായിരം രൂപയും, പ്രോത്സാഹന സമ്മാനമായി ഓരോ വിഭാഗത്തിലേയും അഞ്ച് പേര്‍ക്ക് ആയിരം രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നൽകും. കുട്ടികള്‍ക്കായി വിവിധ തത്സമയ കലാമത്സരങ്ങളും പ്രോഗ്രാമുകളും സമ്മാനങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. മാരിവില്ലില്‍ പങ്കെടുക്കുവാനായി ഏഴിന് മുമ്പായി പേരുകള്‍ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓരോ വിഭാഗത്തിലും ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മത്സരാവശ്യത്തിനുള്ള സാമഗ്രികള്‍ സൗജന്യമായി നല്‍കുന്നതാണ്. മത്സരാർഥികള്‍ ജനനത്തീയതി തെളിയിക്കുന്ന രേഖകളോ സ്കൂള്‍ അധികാരികളുടെ സാക്ഷ്യപത്രമോ ഹാജരാക്കേണ്ടതാണ്. ഫോൺ: 04828202460, 201300, 8547505503