+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: വ​ള​വി​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തി​നും അ​ല​ക്ഷ്യ​മാ​യും ഉ​ദാ​സീ​ന​മാ​യും അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രെ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​
കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സ്
കാ​ഞ്ഞി​ര​പ്പ​ള്ളി: വ​ള​വി​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തി​നും അ​ല​ക്ഷ്യ​മാ​യും ഉ​ദാ​സീ​ന​മാ​യും അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രെ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു. കു​മ​ളി ഡി​പ്പോ​യി​ലെ കോ​ട്ട​യം - കു​മ​ളി ബ​സി​ലെ ഡ്രൈ​വ​ർ മു​രി​ക്കാ​ശേ​രി സ്വ​ദേ​ശി അ​ജി ത​ങ്ക​പ്പ​നെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റി​ന് എ​കെ​ജെ​എം സ്കൂ​ളി​ന് സ​മീ​പ​ത്തെ കൊ​ടും​വ​ള​വി​ൽ മ​റ്റൊ​രു കെ​എ​സ്ആ​ർ​ടി​സി​യെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​താ​ണ് സം​ഭ​വ​ത്തി​നാ​ധാ​രം. ഐ​പി​സി 279 വ​കു​പ്പു പ്ര​കാ​രം അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് കേ​സ്. റി​പ്പോ​ർ​ട്ട് കെ​എ​സ്ആ​ർ​ടി​സി എം​ഡി​ക്കും അ​യ​ച്ചു ന​ൽ​കും.