+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​രു​പ​ത്താ​റാം​മൈ​ൽ - വ​ണ്ട​ന്പാ​റ റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​രു​പ​ത്താ​റാം​മൈ​ൽ പു​ൽ​ക്കു​ന്ന് വ​ണ്ട​ന്പാ​റ റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ആ​റി​ന് രാ​വി​ലെ 10.30ന് 26ാം​മൈ​ൽ ജം​ഗ്ഷ​നി​ൽ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​
ഇ​രു​പ​ത്താ​റാം​മൈ​ൽ - വ​ണ്ട​ന്പാ​റ  റോ​ഡ്  നി​ർ​മാ​ണോ​ദ്ഘാ​ട​നം
കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​രു​പ​ത്താ​റാം​മൈ​ൽ - പു​ൽ​ക്കു​ന്ന് - വ​ണ്ട​ന്പാ​റ റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ആ​റി​ന് രാ​വി​ലെ 10.30ന് 26ാം​മൈ​ൽ ജം​ഗ്ഷ​നി​ൽ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും.
പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യാ ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​ക്കുഴി സ്ഥ​ലം ന​ൽ​കി​യ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും. ടി.​എം. ഹ​നീ​ഫ, ജോ​ളി ഡോ​മി​നി​ക്, ഡ​യ​സ് കോ​ക്കാ​ട്ട്, തോ​മ​സ് ക​ട്ട​യ്ക്ക​ൽ, എ​ൻ.​ജെ. കു​ര്യാ​ക്കോ​സ്, ഡെ​യ്സി ജോ​ർ​ജ്കു​ട്ടി, വ​ക്ക​ച്ച​ൻ അ​ട്ടാ​റു​മാ​ക്ക​ൽ, ജോ​യി പൂ​വ​ത്തി​ങ്ക​ൽ, പി.​കെ. ബാ​ല​ൻ, സെ​യ്നു​ല്ല​ബ്ദീ​ൻ, സ​ജീ​വ് വി.​എം, വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, കെ.​എം. ജോ​സ​ഫ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ബി​നോ​യ് കു​ര്യ​ൻ പാ​റ​യ്ക്ക​ൽ, മാ​ത്യു പാ​റ​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ സ്വാ​ഗ​ത​വും വാ​ർ​ഡ് മെം​ബ​ർ ജോ​സ​ഫ് പ​ടി​ഞ്ഞാ​റ്റ് ന​ന്ദി​യും പ​റ​യും.
പു​ൽ​ക്കു​ന്ന്, വ​ണ്ട​ൻ​പാ​റ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യി​രു​ന്നു ഇ​രു​പ​ത്താ​റാം​മൈ​ൽ - പു​ൽ​ക്കു​ന്ന് - വ​ണ്ട​ന്പാ​റ റോ​ഡി​ന്‍റെ വി​ക​സ​നം.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എം​പി മു​ൻ​കൈ​യെ​ടു​ത്ത് കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ പി​എം​ജി​എ​സ്‌​വൈ സ്കീ​മി​ൽ​പ്പെ​ടു​ത്തി ര​ണ്ടു കോ​ടി 54ല​ക്ഷം രൂ​പ​യാ​ണ് റോ​ഡി​നാ​യി അ​നു​വ​ദി​ച്ച​ത്. നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ മാ​ത്രം ദൂ​ര​മു​ള്ള പു​ൽ​ക്കു​ന്ന് മേ​ഖ​ല പ​തി​റ്റാ​ണ്ടു​ക​ളാ​യി ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു.
കൊ​ല്ലം - തേ​നി ദേ​ശീ​യ​പാ​ത​യെ​യും ഈ​രാ​റ്റു​പേ​ട്ട - കാ​ഞ്ഞി​ര​പ്പ​ള്ളി സം​സ്ഥാ​ന​പാ​ത​യെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ബൈ​പ്പാ​സാ​യും ഈ ​റോ​ഡ് ഉ​പ​ക​രി​ക്കും. ഗ​താ​ഗ​ത​ക്കു​രു​ക്ക് മൂ​ലം വീ​ർ​പ്പു​മു​ട്ടു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഈ ​റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കും.