മുണ്ടക്കയം: കാഞ്ഞിരപ്പള്ളി രൂപത ഡിസിഎംഎസ് സംഗമവും പ്രാർഥനാ ദിനാചരണവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാസ്റ്ററൽ സെന്ററിൽ നടക്കും. ഡിസംബറിൽ കോട്ടയത്തു നടക്കുന്ന സംസ്ഥാന മഹാ സമ്മേളനത്തോടനുബന്ധിച്ചും രംഗനാഥമിശ്ര കമ്മീഷൻ നടപ്പിലാക്കി തുല്യനീതിനടപ്പിലാക്കുക എന്നീ ആവശ്യമുന്നയിച്ചുമാണ് പരിപാടി. ഡയറക്ടർ ഫാ. ജോസുകുട്ടി ഇടത്തിനകം, പ്രസിഡന്റ് വിൻസെന്റ് ആന്റണി, സംസ്ഥാന സെക്രട്ടറി ഷാജി ചാച്ചിക്കൽ എന്നിവർ പ്രസംഗിക്കും.
ബോധവത്കരണ ക്ലാസ്
എരുമേലി: കയർ ബോർഡും മണിപ്പുഴ മഹാത്മാ ഗാന്ധി കയർ കോ - ഓപ്പറ്റേറ്റീവ് സൊസൈറ്റിയും എരുമേലിയിൽ സംഘടിപ്പിച്ച കയർ വ്യവസായ ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കയർ ബോർഡ് റീജണൽ ഓഫീസർ വി. സുധീർ മുഖ്യപ്രഭാഷണം നടത്തി. വൈക്കം കയർ പ്രോജക്ട് ഇൻസ്പെക്ടർ സി.ഡി. സ്വരാജ്, മണിപ്പുഴ വാർഡ് അംഗം അന്നമ്മ രാജു തുടങ്ങിയവർ പ്രസംഗിച്ചു.