+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ​സി​റി​യ​ക് തോ​മ​സി​ന് ഗു​രു​വ​ന്ദ​നം

പാ​ലാ: എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സി​ന് എ​ഴു​പ​ത്തി​യ​ഞ്ച് വ​യ​സ് പി​ന്നി​ടു​ന്നു. അ​ധ്യാ​പ​ന രം​ഗ​ത്തും ഡോ. ​സി​റി​യ​ക് ‌തോ​മ​സ് അ​ര​ നൂ​റ്റാ​ണ്ട് പി​ന്
ഡോ. ​സി​റി​യ​ക് തോ​മ​സി​ന്  ഗു​രു​വ​ന്ദ​നം
പാ​ലാ: എം​ജി സ​ർ​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സി​ന് എ​ഴു​പ​ത്തി​യ​ഞ്ച് വ​യ​സ് പി​ന്നി​ടു​ന്നു. അ​ധ്യാ​പ​ന രം​ഗ​ത്തും ഡോ. ​സി​റി​യ​ക് ‌തോ​മ​സ് അ​ര​ നൂ​റ്റാ​ണ്ട് പി​ന്നി​ടു​ക​യാ​ണ്. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ർ, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല പ്രോ-​വൈ​സ് ചാ​ന്‍​സ​ല​ർ, കൊ​ച്ചി​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ർ, കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന ക​മ്മീ​ഷ​നം​ഗം, സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല സാ​ധ്യ​താ​പ​ഠ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ൻ, കോ​ണ്‍​ഗ്ര​സ് എ​ഐ​സി​സി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഡോ. ​സി​റി​യ​ക് തോ​മ​സി​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി ഗു​രു​വ​ന്ദ​നം പ​രി​പാ​ടി ഏ​ഴി​നു വൈ​കു​ന്നേ​രം നാ​ലി​ന് പാ​ലാ കി​ഴ​ത​ടി​യൂ​ര്‍ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആല ഞ്ചേ​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​സി​റി​യ​ക് തോ​മ​സ് ര​ചി​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ഉ​മ്മ​ന്‍ ചാ​ണ്ടി നി​ര്‍​വ​ഹി​ക്കും. മോ​ൺ. ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തും. ഡോ. ​കെ.​കെ. ജോ​സ് സ്വാ​ഗ​തം പ​റ​യും. ഡോ. ​റൂ​ബി​ൾ​രാ​ജ് പു​സ്ത​ക പ​രി​ച​യം ന​ട​ത്തും. ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ.​എ.​ടി. ദേ​വ​സ്യ, ജോ​ർ​ജ് കു​ള​ങ്ങ​ര, അ​ഡ്വ. സ​ത്യ​ര​ത്ന​കു​മാ​ർ, പ്ര​ഫ. സി.​ജെ.​സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ് സി. ​കാ​പ്പ​ൻ, ഡോ. ​ടി.​എം. ജോ​ർ​ജ്, ര​വി പാ​ലാ, ഡോ. ​എം.​വി. ജോ​ർ​ജു​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​സാ​ബു ഡി. ​മാ​ത്യു, മി​ജോ​യി​ന്‍ ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടുത്തു.