ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കാര്യാലയത്തോടനുബന്ധിച്ച് ഒരുക്കിയ ജൈവവൈവിധ്യ ആർട്ട് ഗാലറി വിദ്യാർഥികൾക്കു തുറന്നുകൊടുത്തു. പഴയകാല വീട്ടുപകരണങ്ങൾ, വിത്തുകൾ, പണിയായുധങ്ങൾ, നാണയങ്ങൾ, താളിയോല ഗ്രന്ഥങ്ങൾ തുടങ്ങി പഴമയുമായി ബന്ധപ്പെട്ട വിപുലമായ വസ്തുക്കൾ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. ആർട്ട് ഗാലറി തുറന്നു കൊടുത്ത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മൈമൂനത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. സത്യൻ, പ്രമീള രാജൻ, പഞ്ചായത്തംഗം പി. നസീറ എന്നിവർ പ്രസംഗിച്ചു.