ചെന്പേരി: സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) മുഖേന നടപ്പാക്കി വരുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് ഏരുവേശി ഗ്രാമപഞ്ചായത്ത് പരിധിയിലും തുടക്കമായി.
സംരംഭക സന്നദ്ധരായ അംഗങ്ങളെ ചേർക്കുന്നതിന്റെ മുന്നോടിയായി ഏരുവേശി ഫാം ഇൻഫർമേഷൻ എക്സ്ചേഞ്ച് ക്ലബിന്റെ (എഫ്ഐഇസി) നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ ചെന്പേരി ദേശീയ വായനശാലാ ഹാളിൽ നടന്നു. എഫ്ഐഇസി പ്രസിഡന്റ് കെ.കെ. പീറ്റർ അധ്യക്ഷത വഹിച്ചു. പദ്ധതിയിൽ അംഗങ്ങളാകാൻ താത്പര്യമുള്ളവർ ആധാർ കാർഡിന്റെ പകർപ്പും രണ്ടു ഫോട്ടോകളും സഹിതം അപേക്ഷ നൽകണം. അപേക്ഷാ ഫോറം ചെന്പേരി ടൗണിലെ തോണക്കരയിൽ ഏജൻസീസിൽ ലഭിക്കും. ഫോൺ: 9495418960, 9495366858.