പയ്യാവൂർ: എൻഎസ്എസ് കരയോഗം നായർ സർവീസ് സൊസൈറ്റിയുടെ നൂറ്റി അഞ്ചാം ജന്മദിനം പതാകദിനമായി ആചരിച്ചു. പയ്യാവൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിനു മുന്നിൽ പതാക ഉയർത്തി.തുടർന്ന് അംഗങ്ങൾ എൻഎസ്എസ് പ്രതിജ്ഞയെടുത്തു. ശബരിമലയിൽ യുവതിപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ക്ഷേത്രാചാര സംരക്ഷണത്തിനായി ഫോട്ടോയ്ക്കു മുന്നിൽ നിലവിളക്കു കൊളുത്തി അയ്യപ്പനാമ ജപയജ്ഞം നടത്തി.