+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​പാ​രിദ്രോ​ഹ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്

ഇ​രി​ട്ടി: ഇ​രി​ട്ടി ടൗ​ണി​ലെ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​പാ​രി​ക​ളെ കൈ​യേ​റ്റ​ക്ക​രാ​യി മു​ദ്ര​കു​ത്തി ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി റ​വ​ന്യു വ​കു​പ്പും ന​ഗ​ര​സ​ഭ​യും അ​വ​സാ​നി​പ്പി​ക്ക​ണ​മ
വ്യാ​പാ​രിദ്രോ​ഹ ന​ട​പ​ടി​ക​ള്‍  അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
ഇ​രി​ട്ടി: ഇ​രി​ട്ടി ടൗ​ണി​ലെ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​പാ​രി​ക​ളെ കൈ​യേ​റ്റ​ക്ക​രാ​യി മു​ദ്ര​കു​ത്തി ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി റ​വ​ന്യു വ​കു​പ്പും ന​ഗ​ര​സ​ഭ​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ല്‍ ടൗ​ണി​ല്‍ മൂ​ന്ന് ത​വ​ണ സ​ര്‍​വേ ന​ട​ത്തി​യി​ട്ടും വ്യ​ത്യ​സ്ഥ അ​ള​വു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ന് ഒ​രു ന​ഷ്ട​പ​രി​ഹാ​ര​വും ന​ല്‍​കാ​തെ ഏ​റ്റെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് റ​വ​ന്യു വ​കു​പ്പ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.ഇ​ത്ത​രം വ്യാ​പാ​രി ദ്രോ​ഹ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ദീ​ര്‍​ഘ​കാ​ല​ത്തേ​ക്ക് ക​ട അ​ട​ച്ചി​ടു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മ​ര​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങേ​ണ്ടി വ​രും.

ഒ​രു നോ​ട്ടീ​സ് പോ​ലും ന​ല്‍​കാ​തെ ക​ട പൊ​ളി​ച്ചു നീ​ക്കു​മെ​ന്ന ഭീ​ഷ​ണി​യാ​ണ് അ​ധി​കൃ​ത​രി​ല്‍​നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ്യാ​പാ​രി​ക​ള്‍​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. കെ​ട്ടി​ട നി​കു​തി പോ​ലും സ്വീ​ക​രി​ക്കാ​തെ ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ടു പോ​യാ​ല്‍ സ​മ​ര​വും നി​സ​ഹ​ക​ര​ണ​വും പ്ര​ഖ്യാ​പി​ക്കേ​ണ്ടി​വ​രും.

ടൗ​ണ്‍ റോ​ഡ് വി​ക​സ​ന​വു​മാ​യി പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍ എ​പ്പോ​ഴും ത​യാറാ​ണെ​ന്ന് വ്യാ​പാ​രി നേ​താ​ക്ക​ളാ​യ റെ​ജി തോ​മ​സ്, അ​യ്യൂ​ബ് പൊ​യി​ല​ന്‍, പി.​വി. സ​ലാം​ഹാ​ജി, ഒ.​വി​ജേ​ഷ്, അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.