തിരുവനന്തപുരം: ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന യുവജനങ്ങൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയിലെ അഭ്യസ്ത വിദ്യരായ തൊഴിൽ നൈപുണ്യമുള്ള പട്ടികവർഗ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിദേശത്ത് തൊഴിൽ ലഭിച്ച് വിസ, വിമാന ടിക്കറ്റ് എന്നിവ ഹാജരാക്കുന്ന മുറയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. താത്പര്യമുള്ളവർ ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, വിസ, വിമാന ടിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ തയാറാക്കി 11 നു വൈകുന്നേരം അഞ്ചിന് മുമ്പായി പ്രോജക്ട് ഓഫീസർ, ഐടിഡിപി നെടുമങ്ങാട് എന്ന വിലാസത്തിൽ അയ്ക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് 0472 2812557.