കൂരാച്ചുണ്ട്: കൂരാച്ചുണ്ട് - കൂട്ടാലിട റോഡിലെ ടാറിംഗ് തകർന്ന് യാത്ര ദുസഹമായ സാഹചര്യത്തിൽ റീടാറിംഗ് നടത്താൻ നടപടി സ്വീകരിക്കണമെന്ന് എരപ്പാൻ തോട് ചേർന്ന അറുപത്തിയേഴാം ബൂത്ത് കോൺഗ്രസ് കമ്മറ്റി കൺവൻഷൻ ആവശ്യപ്പെട്ടു.
പിഡബ്ല്യൂഡി അധീനതയിലുള്ള റോഡ് പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ടാറിംഗ് നടത്തിയതാണ്. അടുത്തനാളിൽ കുഴികളടയ്ക്കൽ നടത്തുന്നുണ്ടെങ്കിലും റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് റീ ടാറിംഗ് നടത്തണം. കാട്ടുപന്നി ശല്യം നിമിത്തം കർഷകർ ദുരിതത്തിലായിട്ടും യാതൊരു പരിഹാരമാർഗങ്ങളും സ്വീകരിക്കാത്ത വനംവകുപ്പിന്റെ നടപടിയിൽ കൺവൻഷൻ പ്രതിക്ഷേധം രേഖപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ ഉദ്ഘാടനം ചെയ്തു. ദേവസ്യാച്ചൻ കൊച്ചു വീട്ടിൽ അധ്യക്ഷത വഹിച്ചു. ജോയി കുര്യൻ മുട്ടുമുഖത്ത്, സജി ചേലാപറമ്പത്ത്, ചന്ദ്രൻ നന്തളത്ത്, സി.ടി. ജോയി, മൈക്കിൾ കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.