പേരാമ്പ്ര: ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തക സമാഹരണത്തിനായ് പുസ്തക പയറ്റ് നടത്തി.
നാട്ടിന് പുറങ്ങളില്‍ ധനസമാഹരണത്തിനായി നടത്തി വരാറുള്ള പണംപയറ്റിന്റെ മാതൃകയില്‍ ആവള മഠത്തില്‍ മുക്കില്‍ പുസ്തകപയറ്റ് സംഘടിപ്പിക്കുകയായിരുന്നു. പണത്തിന് പകരം പുസ്തകം നല്കി ബുക്കില്‍ കണക്കെഴുതി നല്‍കുകയായിരുന്നു. കുട്ടികളും രക്ഷിതാക്കളും നാട്ടുകരും പുസ്തകപയറ്റില് പങ്കെടുത്തു. അധ്യാപകരായ ടി. രാജീവന്, കെ.എം. മുഹമ്മദ് ക്ലാസ് ലൈബ്രേറിയന്മാര് തുടങ്ങിയവര്‍ നേതൃത്വം നല്കി.