കോഴിക്കോട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പഴയ സ്കീം പ്രകാരം ക്ഷേമനിധി കുടിശിക വരുത്തിയിട്ടുള്ളതും റവന്യു റിക്കവറിക്ക് അയച്ചതും അല്ലാത്തതുമായ കേസുകളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പലിശയും പിഴപ്പലിശയും ഒഴിവാക്കി കുടിശിക ഒടുക്കു വരുത്താനുള്ള കാലാവധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. ഈ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ചീഫ് എക് സിക്യുട്ടീവ് ഓഫീസർ അറിയിച്ചിട്ടുണ്ട്.