തിരുവമ്പാടി: എൻഡിഎയുടെ വിജയം ഉറപ്പാക്കാൻ പ്രവർത്തനം സജീവമാക്കുന്നതിന് കേരള കോൺഗ്രസ് കൺവൻ തീരുമാനിച്ചു. പ്രളയക്കെടുതിയിൽ പെട്ടവർക്കുള്ള സഹായം അടിയന്തിരമായി എത്തിക്കണമെന്നും വിശ്വാസികളുടെ മേലുള്ള കടന്നുകയറ്റം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വിജയൻ ചാത്തോത്ത് അധ്യക്ഷത വഹിച്ചു. ജോയി പീലിയാനിക്കൽ, മാത്യു പേഴഞ്ഞിങ്കൽ, ജിജി നെല്ലിവേലി, സബാസ്റ്റ്യൻ വേളാശേരി തുടങ്ങിയവർ പ്രസംഗിച്ചു.