കൂരാച്ചുണ്ട്: കല കൂരാച്ചുണ്ട് ജില്ലയിലെ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി ഉപന്യാസ മത്സരവും, എൽപി, യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ചിത്രരചനാ മത്സരവും (ജലചായം ) സംഘടിപ്പിക്കുന്നു. മയക്കുമരുന്നിന് അടിമപ്പെടുന്ന യുവത്വം, പ്രകൃതിക്ഷോഭിക്കുമ്പോൾ, ഇ- വായന വായനയുടെ വസന്തം തിരിച്ചു കൊണ്ടുവരുമോ, എഴുത്തുകാർ നേരിടുന്ന വെല്ലുവിളികൾ, കാർഷിക മേഖല പ്രതിസന്ധികളും പ്രതിവിധികളും എന്നീ വിഷങ്ങളിൽ ഒന്നാണ് ഉപന്യാസ മത്സരത്തിനായി തെരഞ്ഞെടുക്കുക. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 10ന് രാവിലെ ഒന്പതിന് പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിൽ എത്തേണ്ടതാണ്. ഉപന്യാസ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക്
കണ്ടഞ്ചിറ തോമസ് മാസ്റ്റർ, അന്നമ്മടീച്ചർ മെമ്മോറിയൽ ട്രോഫിയും 5555, 3333, 1111 രൂപയുടെ കാഷ് അവാർഡുകളും നൽകും. മികച്ച ഏഴ് രചനകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് സി.ടി.തോമസ് മെമ്മോറിയൽ ട്രോഫിയും ക്യാഷ് പ്രൈസും ലഭിക്കും.ഫോൺ: 9745617878, 9745500 593.