തിരുവമ്പാടി: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവമ്പാടി അൽഫോൻസ കോളജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പൊതുനിരത്തുകളിൽ ശുചീകരണ പ്രവർത്തനം നടത്തി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഹരിതസേനയെ ഏല്പ്പിച്ചു.
കോളജ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ പ്രിൻസിപ്പൽ ഫിലിപ് കെ ആന്റണി ഉദ്ഘാടനം ചെയ്തു. ബർണ്ണാർഡ് ജോസ്, മുഹമ്മദ് അനസ്, അജയ് സുരേഷ് തുടങ്ങിയവർ നേതൃത്വം നല്കി.
കോളജ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ പ്രിൻസിപ്പൽ ഫിലിപ് കെ ആന്റണി ഉദ്ഘാടനം ചെയ്തു. ബർണ്ണാർഡ് ജോസ്, മുഹമ്മദ് അനസ്, അജയ് സുരേഷ് തുടങ്ങിയവർ നേതൃത്വം നല്കി.