+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ന്ത്വ​നപ​രി​ച​രണ രം​ഗ​ത്ത് സി​പി​എം ; സു​ര​ക്ഷ​ാ പെ​യി​ൻ ആ​ൻഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

മു​ക്കം: കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന പ​രി​ച​ര​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ സു​ര​ക്ഷ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി തി​രു​വ​മ്പാ​ടി ഏ​രി​യ​യി​ല
സാ​ന്ത്വ​നപ​രി​ച​രണ രം​ഗ​ത്ത് സി​പി​എം ; സു​ര​ക്ഷ​ാ പെ​യി​ൻ ആ​ൻഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
മു​ക്കം: കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന പ​രി​ച​ര​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ സു​ര​ക്ഷ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി തി​രു​വ​മ്പാ​ടി ഏ​രി​യ​യി​ലും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പാ​ർ​ട്ടി ന​ട​ത്തി​യ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ കി​ട​പ്പു രോ​ഗി​ക​ൾ​ക്കാ​ണ് പ​രി​ച​ര​ണം ന​ൽ​കു​ന്ന​ത്.

ജി​ല്ല​യി​ൽ പ​തി​നാ​യി​ര​ം കിടപ്പുരോഗികളുണ്ട്. തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മ​റ്റി പ​രി​ധി​യി​ൽ 461 കി​ട​പ്പു രോ​ഗി​ക​ളാ​ണ് ഉ​ള്ള​ത്. ഈ ​രോ​ഗി​ക​ൾ​ക്ക് ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സ​മെ​ങ്കി​ലും പ​രി​ശീ​ല​നം ല​ഭി​ച്ച വോള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

തി​രു​വ​മ്പാ​ടി ഏ​രി​യ ത​ല ഉ​ദ്ഘാ​ട​നം മു​ക്കം​കു​റ്റി​പ്പാ​ല രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ൽ ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ടി. ​വി​ശ്വ​നാ​ഥ​ൻ, കെ. ​സു​ന്ദ​ര​ൻ, ജോ​ണി എ​ട​ശേ​രി, എ​ൻ.​ബി. വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.