കോഴിക്കോട്: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ജില്ലാതല ഉപന്യാസ രചന, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. സമയപരിമിതി മൂലം നേരത്തെ തീരുമാനിച്ചിരുന്ന പ്രസംഗ മത്സരം ഒഴിവാക്കി.
സ്കൂൾ തലത്തിൽ മത്സരം നടത്തി വിജയികളാകുന്നവരെ ഉൾപ്പെടുത്തി കോഴിക്കോട് ടൗണ്‍ഹാളിൽ 10 ന് രാവിലെ 10ന് ഹൈസ്കൂൾ വിഭാഗം ഉപന്യാസ രചനാമത്സരവും ഉച്ചയ്ക്ക് ശേഷം രണ്ടിന് ക്വിസ് മത്സരവും 11 ന് രാവിലെ 10ന് ഹയർസെക്കന്ററി വിഭാഗം ഉപന്യാസ രചനാമത്സരവും ഉച്ചയ്ക്ക് രണ്ടിന് ക്വിസ് മത്സരവും നടത്തും.
പത്തു മുതൽ 12 വരെ ചരിത്രപ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, പ്രഭാഷണം, കലാപരിപാടികൾ എന്നിവയും സംഘടിപ്പി ക്കുന്നുണ്ട്. വിവര പൊതുജന സന്പർക്ക വകുപ്പ്, ജില്ലാഭരണകൂടം, സാംസ്കാരികം, പുരാവസ്തു, പുരാരേഖ വകുപ്പുകൾ സംയുക്തമായാണ് ജില്ലയിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഫോണ്‍ 0495 2370225.