പേരാമ്പ്ര: ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ കേരളത്തില്‍ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന്റെ എന്നന്നേക്കുമായുള്ള അവസാനത്തിന്റെ ആരംഭം ശബരിമലയുടെ പേരിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ബിജെപി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കാലത്തും നവോത്ഥാന മൂല്യങ്ങളെ ചൂഷണം ചെയ്ത പാരമ്പര്യമാണ് കമ്യൂണി സ്റ്റുകാർ ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര മണ്ഡലം സമിതി പ്രസിഡന്റ് എന്‍. ഹരിദാസന് അധ്യക്ഷത വഹിച്ചു. രാജേഷ് നാദാപുരം, കെ.എം. സുധാകരന്, എ. ബാലചന്ദ്രന്, കെ.കെ. രജീഷ്, കെ. പ്രദീപന്, തറമ്മല്‍ രാഗേഷ്, എം. ജയസുധ, കെ.എം. ബാലകൃഷ്ണന്, ജിഷ, വി.സി. ബിനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.